മലയാളം: കേരളത്തിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലുള്ള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ. കമ്മ്യൂണിസ്റ്റ് നേതാവ് ഏ.കെ.ജി.യുടെ ജന്മസ്ഥലത്തായതിനാൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. അഞ്ച് മുതൽ പ്ലസ് 2 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് പെരളശ്ശേരി അമ്പലത്തിന് സമീപം മുണ്ടലൂർ എന്ന സ്ഥലത്ത് കണ്ണൂർ-കൂത്തുപറമ്പ് പാതയോരത്താണ്. കണ്ണൂർജില്ലയിൽ ഉന്നത വിജയശതമാനം നേടുന്ന ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂളാണ്.